Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AntiDrugPadayatra

ല​ഹ​രി മോ​ച​ന കേ​ര​ള ര​ക്ഷാ പ​ദ​യാ​ത്ര ഒ​ക്‌​ടോ​ബ​ർ ര​ണ്ട് മുതൽ

കൊ​​​ച്ചി: മ​​​ദ്യ വി​​​മോ​​​ച​​​ന മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തെ ല​​​ഹ​​​രി​​​മു​​​ക്ത​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ല​​​ഹ​​​രി​​മോ​​​ച​​​ന കേ​​​ര​​​ള ര​​​ക്ഷാ പ​​​ദ​​​യാ​​​ത്ര ഒക്‌​ടോ​ബ​ർ ര​​​ണ്ടി​​​ന് കാ​​​സ​​​ര്‍​ഗോ​​ഡ് നീ​​​ലേ​​​ശ്വ​​​ര​​​ത്തു​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് ഒ​​​ക്ടോ​​​ബ​​​ര്‍ 23 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.

യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ച്ചേ​​​രി​​​പ്പ​​​ടി ഗാ​​​ന്ധി​​​ഭ​​​വ​​​നി​​​ന്‍ ചേ​​​ര്‍​ന്ന വി​​​വി​​​ധ മ​​​ദ്യ​​​വി​​​രു​​​ദ്ധ സം​​​ഘ​​​ട​​​ക​​​ളു​​​ടെ സം​​​യു​​​ക്ത​​​യോ​​​ഗം മ​​​ദ്യ വി​​​മോ​​​ച​​​ന മ​​​ഹാ​​​സ​​​ഖ്യം സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ. ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കേ​​​ര​​​ള മ​​​ദ്യ വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ചാ​​​ര്‍​ളി ​പോ​​​ള്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ്, കെ.​​​എം. നാ​​​സ​​​റു​​​ദ്ദീ​​​ന്‍, ജെ​​​യിം​​​സ് കോ​​​റ​​​മ്പേ​​​ല്‍, റാ​​​ഫേ​​​ല്‍ മു​​​ക്ക​​​ത്ത്, പി.​​​കെ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, കെ.​​​കെ. നെ​​​ദീ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ജ​​​സ്റ്റീ​​​സ് കെ​​​മാ​​​ല്‍ പാ​​​ഷ ചെ​​​യ​​​ര്‍​മാ​​​നാ​​​യും അ​​​ഡ്വ. ചാ​​​ര്‍​ളി​​​പോ​​​ള്‍ വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​നും കെ.​​​എ. നാ​​​സ​​​റു​​​ദ്ദീ​​​ന്‍ ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യി 51 അം​​​ഗ സ്വാ​​​ഗ​​​ത​​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു.

Latest News

Corehub Up